Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കേരള രാഷ്ട്രീയത്തിൽ അപൂർവ സംഭവം; കാപ്പാ തടവുകാരനായ ബിജെപി കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി

web admin July 13, 2026 1 minute read
upi

കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ഇതിനായി പ്രത്യേക സൗകര്യമൊരുക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണ്. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പരിമിതമായ എണ്ണം അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും കോടതി പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

മുൻപ് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കാപ്പാ നിയമപ്രകാരം സുഗതനെ ജയിലിലടച്ചത്. സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണെന്ന വസ്തുക അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ കോടതി, തിരഞ്ഞെടുപ്പിന് മുൻപുള്ള കേസുകളുടെ പേരിലല്ലേ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് ചോദിച്ചു.

കാപ്പ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും, കോടതി ഉത്തരവിട്ടാൽ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യം ഒരുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ 20-ാം വാർഡ് കൗൺസിലറായ ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.

Post navigation

Previous: ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകളിൽ പാനിക് ബട്ടണും തത്സമയ ട്രാക്കിംഗും വരുന്നു
Next: ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം: ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu