കടുത്ത പനിയെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് നടി മമിത ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖബാധിതയായതിനെ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനവും താരം നിർത്തിവെച്ചു. ഓസ്ട്രേലിയയിലെ ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ആശുപത്രിയിലായത്.
തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കിക്കൊണ്ട് മമിത പങ്കുവെച്ച വീഡിയോ സന്ദേശം സംഘാടകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കടുത്ത പനിക്ക് പുറമെ ശരീരവേദനയും അലർജിയും ആസ്ത്മയും അലട്ടുന്നതിനാൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കി ഡോക്ടർമാർ വിശ്രമം നിർദ്ദേശിക്കുകയായിരുന്നുവെന്ന് മമിത വിഡിയോയിൽ പറയുന്നു. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മമിത എല്ലാവരോടും ക്ഷമാപണം നടത്തുകയും ചെയ്തു.
അതേസമയം, മമിത നായികയായെത്തിയ ഏറ്റവും പുതിയ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. ചിത്രത്തിലെ ‘ആഷ്ലി’ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.
-
Mamitha Baiju
-
Mamitha Baiju Hospitalised
-
Bethlehem Kudumba Unit
-
Mollywood News
-
Cinema News
