ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിൽ (റൗണ്ട് ഓഫ് 32) ലിയോണൽ മെസിയെയും സംഘത്തെയും കേപ് വെർദെ വീഴ്ത്തുമെന്ന പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ് രംഗത്ത്. ലിയോണൽ മെസി നായകനായ കരുത്തരായ അർജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) തങ്ങളുടെ രാജ്യം പരാജയപ്പെടുത്തുമെന്നാണ് നെവെസിന്റെ അവകാശവാദം. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രവചനം നെവെസ് നടത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് ഈ ആഫ്രിക്കൻ രാജ്യം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
#argentina#capevarde
