Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സെൻസസ് 2027: വിവരങ്ങൾ സ്വന്തമായി രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ ഇന്ന് അവസാനിക്കും

web admin June 30, 2026 1 minute read
Untitled-2-web

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027മായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികള്‍ക്ക് ഇന്ന്(ജൂണ്‍ 30) കൂടി സ്വന്തമായി രേഖപ്പെടുത്താം. രാവിലെ ആറ് മുതല്‍ രാത്രി 12 വരെയാണ് സെല്‍ഫ് എന്യൂമറേഷനുള്ള സമയം. സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സെന്‍സസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് എത്തുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കുന്ന ഒന്നാംഘട്ട സെന്‍സസിന് മുന്നോടിയായാണ് സെല്‍ഫ് എന്യൂമറേഷന്‍ നടക്കുക.

വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെന്‍സസും ഉള്‍പ്പെട്ടതാണ് ആദ്യഘട്ടം. 2027 ഫെബ്രുവരിയിലാണ് സെന്‍സസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടം.

വീടുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിടനമ്പര്‍, വീടിന്റെ അവസ്ഥ-ഉപയോഗം- ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കാനുള്ള സൗകര്യങ്ങള്‍, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷന്‍/ഇന്റര്‍നെറ്റ്/കമ്പ്യൂട്ടര്‍/ മൊബൈല്‍ ഫോണ്‍ എന്നിവ സംബന്ധിച്ചും വാഹനങ്ങള്‍, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുക.

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ട വിധം

സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുന്നതിനായി പൊതുജനങ്ങള്‍ https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം.

അടുത്ത സ്‌ക്രീനില്‍ കുടുംബനാഥന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി സ്ഥിരീകരിക്കണം.

തുടര്‍ന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നല്‍കിയ ശേഷം മാപ്പില്‍ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാര്‍ക്കര്‍’ അതിന് മുകളില്‍ വെച്ച് ലൊക്കേഷന്‍ സേവ് ചെയ്യണം.

ലൊക്കേഷന്‍ സ്ഥിരീകരിച്ചശേഷം സ്‌ക്രീനില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ ഐ.ഡി മൊബൈല്‍ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റര്‍ വീട് സന്ദര്‍ശിക്കുന്ന സമയത്ത് ഈ ഐ.ഡി കൈമാറണം.

#senses2027#selfenumeration

Post navigation

Previous: സിക്സ് ഡിഗ്രിസ് മുതൽ ഫെയ്സ്ബുക്ക് വരെ; സോഷ്യൽ മീഡിയ ദിനത്തിൽ ചരിത്രമറിയാം
Next: കോച്ചിംഗ് സെന്ററുകൾക്ക് പൂട്ടിടാൻ കേന്ദ്രം; പരസ്യങ്ങൾക്കും സമയക്രമത്തിനും കർശന നിയന്ത്രണം വരുന്നു

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu