തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രൈമറി മുതൽ എച്ച്എസ്എസ്ടി വരെയുള്ള 18 അധ്യാപക റാങ്ക് പട്ടികകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റം, സ്റ്റാഫ് ഫിക്സേഷൻ വൈകൽ തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഗണിച്ചാണ് ഈ നടപടിയെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
#KeralaNews #TeacherRankList #KPSC #KeralaGovernment #OperationThoofan #NDPSCourt #VDSatheesan #KeralaPolitics #LDF #SFI
