Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സംസ്ഥാനത്ത് സിഎൻജി വില വീണ്ടും കൂട്ടി; ഉപഭോക്താക്കൾ ദുരിതത്തിൽ

web_admin July 18, 2026 1 minute read
സംസ്ഥാനത്ത് സിഎൻജി വില വീണ്ടും കൂട്ടി; ഉപഭോക്താക്കൾ ദുരിതത്തിൽ

കോഴിക്കോട്: സംസ്ഥാനത്ത് സിഎൻജി (CNG) വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒന്നര രൂപയാണ് ഇന്ന് കൂട്ടിയത്. പുതിയ വില വർധനവോടെ കേരളത്തിൽ ഒരു കിലോ സിഎൻജിയുടെ വില 101 രൂപയായി ഉയർന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മുൻപും സിഎൻജി വില അടിക്കടി വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.

വിലവർധനവ് സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകൾക്കും വാണിജ്യ വാഹന ഡ്രൈവർമാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർധനവിൽ നിന്ന് ആശ്വാസം തേടിയും കുറഞ്ഞ ചെലവ് പ്രതീക്ഷിച്ചുമാണ് ഭൂരിഭാഗം പേരും സിഎൻജി വാഹനങ്ങളിലേക്ക് മാറിയത്. എന്നാൽ സിഎൻജി വിലയും സെഞ്ച്വറി കടന്നതോടെ ഇവരുടെ കുടുംബ ബജറ്റുകൾ താളംതെറ്റുന്ന അവസ്ഥയിലാണ്.

ജൂലൈ 20-ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, അതിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

പശ്ചിമേഷ്യൻ യുദ്ധസമയത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിൽ ഉയർന്നപ്പോൾ രാജ്യത്ത് ഇന്ധനവില വൻതോതിൽ കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറാകാത്തതിനെതിരെ ജനരോഷവും വിമർശനവും ശക്തമാവുകയാണ്.

Post navigation

Previous: ശ്വേത ഭരണസമിതിയുടെ തുറന്ന കത്ത് നിയമവിരുദ്ധം; ഭിന്നത രൂക്ഷമായി ‘അമ്മ’
Next: ഇറാനിൽ യുഎസ് ആക്രമണം ഏഴാം ദിവസവും തുടരുന്നു; എണ്ണക്കപ്പലുകൾ തകർത്ത് ഇറാന്റെ ശക്തമായ തിരിച്ചടി

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu