മലപ്പുറം: വാഴക്കാട് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. വാഴക്കാട് ചെറുവട്ടൂർ സ്വദേശിയായ അൻഷിദിനെയാണ് കഴിഞ്ഞ ഓഗസ്റ്റ് 29-ന് വൈകീട്ട് മുതൽ കാണാതായത്. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കാണാതാകുമ്പോൾ നീല ടീഷർട്ടും കറുത്ത പാന്റുമട്ടാണ് അൻഷിദ് ധരിച്ചിരുന്നത്. വീട്ടിൽ നിന്ന് സ്കൂട്ടിയുമായി ഇറങ്ങിയ വിദ്യാർഥി രാത്രി 7:30-ഓടെ കൊണ്ടോട്ടിയിലെ ഒരു പാർക്കിങ് കേന്ദ്രത്തിൽ സ്കൂട്ടർ വെച്ച ശേഷം കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറിപ്പോയതായി വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്ടേക്ക് പോയ അൻഷിദ് അവിടെനിന്ന് ബസിലോ ട്രെയിനിലോ മറ്റെവിടെയെങ്കിലും പോയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർഥിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ സൈബർ സെൽ മുഖേന ട്രാക്ക് ചെയ്യുന്നതിന് തടസ്സമുണ്ട്. നിലവിൽ ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാഴക്കാട് പോലീസിലോ 918086618019 എന്ന നമ്പറിലോ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
#MalappuramNews #Vazhakkad #MissingStudent #KeralaPolice #Malappuram #Anshid #CCTVEvidence #KeralaNews
