Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വിവാദ പോസ്റ്റ്: ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഡിജിപിക്ക് പരാതി; വർഗീയ ചേരിതിരിവിന് ശ്രമമെന്ന് യൂത്ത് കോൺഗ്രസ്

web_admin May 15, 2026 1 minute read
വിവാദ പോസ്റ്റ്: ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഡിജിപിക്ക് പരാതി; വർഗീയ ചേരിതിരിവിന് ശ്രമമെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്.

സമൂഹത്തിൽ വർഗീയ ചേരിതിരിവും വിദ്വേഷവും ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു.സതീശന്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്‌ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് പോസ്റ്റിൽ ആരോപിച്ചിരുന്നു. ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും ബിജെപി ആരോപിച്ചു.

കോൺഗ്രസ് ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്ന് പരിഹസിച്ച കുറിപ്പിനൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പാണക്കാട് തങ്ങളുടെ കാൽ പിടിക്കുന്ന തരത്തിലുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രനും രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. ’22-നേക്കാളും താഴെയാണ് ഭായീ 63′ എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടിയ കോൺഗ്രസിനേക്കാൾ, 22 സീറ്റുകൾ മാത്രം നേടിയ മുസ്‌ലിം ലീഗിനാണ് യുഡിഎഫിൽ കൂടുതൽ സ്വാധീനമെന്നും ലീഗിന്റെ താല്പര്യപ്രകാരമാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും സുരേന്ദ്രൻ വിമർശിച്ചു.

പത്ത് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് 18-ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് രാഷ്ട്രീയ വടംവലികൾ പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നത്.

Post navigation

Previous: യുവതലമുറയിൽ വർധിച്ചുവരുന്ന ഹൃദയാഘാതം: കാരണങ്ങളും മുൻകരുതലുകളും അറിഞ്ഞിരിക്കാം
Next: ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ്

Related Stories

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0
ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

web_admin September 10, 2026 0
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu