Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

മിശ്രവിവാഹിതർക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം; അറിയേണ്ടതെല്ലാം

web_admin August 11, 2026 1 minute read
മിശ്രവിവാഹിതർക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം; അറിയേണ്ടതെല്ലാം

ഡൽഹി: രാജ്യത്ത് ജാതി അധിഷ്ഠിത വിവേചനം ഇല്ലാതാക്കാനും സാമൂഹിക ഐക്യം ഉറപ്പുവരുത്താനുമായി മിശ്രവിവാഹം കഴിക്കുന്ന ദമ്പതികൾക്ക് വൻ സാമ്പത്തിക സഹായവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. യോഗ്യരായ ദമ്പതികൾക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതാണ് പദ്ധതി. കേന്ദ്ര സാമൂഹിക നീതി സക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ വഴിയാണ് കേന്ദ്രസർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ദമ്പതികളിൽ ഒരാൾ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടയാളും മറ്റേയാൾ ജനറൽ അല്ലെങ്കിൽ ഒ.ബി.സി (OBC) വിഭാഗത്തിൽപ്പെട്ട ആളുമായിരിക്കണം എന്നതാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം.

പ്രധാന യോഗ്യതകളും നിബന്ധനകളും:

  • ആദ്യ വിവാഹം: വിവാഹം രണ്ട് പേരുടെയും ആദ്യ വിവാഹമായിരിക്കണം (രണ്ടാം വിവാഹങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല).

  • നിയമപരമായ രജിസ്ട്രേഷൻ: 1955-ലെ ഹിന്ദു വിവാഹ നിയമം അല്ലെങ്കിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരിക്കണം.

  • സമയപരിധി: വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒരു വർഷത്തിന് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വേർതിരിവുകളും അയിത്തവും പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്.

ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാന സർക്കാരുകളും ഇതിന് പുറമെ സ്വന്തമായി മിശ്രവിവാഹ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്കനുസരിച്ച് ധനസഹായ തുകയിൽ വ്യത്യാസമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം:

യോഗ്യരായ ദമ്പതികൾക്ക് അതത് സംസ്ഥാനത്തെ സാമൂഹിക ക്ഷേമ വകുപ്പ് വഴിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാവുന്നതാണ്.

Post navigation

Previous: മൊബൈൽ ഗെയിം വിലക്കി; ‘കാശിക്കു പോകുന്നു’ എന്ന് കത്തെഴുതിവച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു
Next: വൻ മാറ്റങ്ങളോടെ ഐഫോൺ 18 പ്രോ വരുന്നു; പക്ഷേ പോക്കറ്റ് കീറും!

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ റെയിൽവേയുടെ മറുപടി: “ഈ ഫീച്ചർ പതിറ്റാണ്ടുകളായി ഞങ്ങളുടെ അടുക്കലുണ്ട്!”

web_admin September 11, 2026 0
ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

ക്രിയേറ്റീവ് രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu