Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ആക്രമണം കടുപ്പിക്കാൻ ഗോകുലം കേരള എഫ്‌സി; ബ്രസീലിയൻ ഫോർവേഡ് ക്രിസ്ലാൻ ടീമിൽ

web_admin August 9, 2026 1 minute read
ആക്രമണം കടുപ്പിക്കാൻ ഗോകുലം കേരള എഫ്‌സി; ബ്രസീലിയൻ ഫോർവേഡ് ക്രിസ്ലാൻ ടീമിൽ

കോഴിക്കോട്: വരാനിരിക്കുന്ന ഇന്ത്യൻ ഫുട്‌ബോൾ ലീഗ് പുതിയ സീസണിന് മുന്നോടിയായി മുന്നേറ്റനിര ശക്തമാക്കി ഗോകുലം കേരള എഫ്‌സി. പരിചയസമ്പന്നനായ ബ്രസീലിയൻ ഫോർവേഡ് ക്രിസ്ലാൻ ഹെൻറിക്ക് ഡാ സിൽവ ഡിസൂസയെയാണ് മലബാറിയൻസ് സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ച 34-കാരനായ ക്രിസ്ലാന് അന്താരാഷ്ട്ര തലത്തിൽ വലിയ പരിചയസമ്പത്തുണ്ട്. ബ്രസീൽ, പോർച്ചുഗൽ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകൾക്കായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

സ്വദേശമായ ബ്രസീലിൽ അത്‌ലറ്റിക്കോ പാരനെൻസെയ്ക്കായി കളിച്ച താരം പിന്നീട് പോർച്ചുഗലിലെ എസ് സി ബ്രാഗ, സി ഇ ടോൻഡേല എന്നീ ക്ലബ്ബുകളിലും സാന്നിധ്യമറിയിച്ചു. ബ്രാഗയ്ക്കായി യുവേഫ യൂറോപ്പ ലീഗിൽ (UEFA Europa League) അഞ്ച് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ക്രിസ്ലാൻ ഒരു ഗോളും നേടിയിട്ടുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായും കളിച്ച മികച്ച അനുഭവസമ്പത്തുമായാണ് താരം ഗോകുലത്തിന്റെ മുന്നേറ്റനിരയിലേക്ക് എത്തുന്നത്. ക്രിസ്ലാന്റ്റെ വരവ് പുതിയ സീസണിൽ ടീമിന്റെ ആക്രമണ നിരയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Post navigation

Previous: കഞ്ചാവ് ചാക്കിലാക്കി ഉപേക്ഷിച്ച് ലഹരിസംഘം; കക്കോടിയിൽ ആനക്കൊമ്പുമായി 6 പേർ വനംവകുപ്പിന്റെ വലയിൽ
Next: സിദ്ദിഖും വിനയ പ്രസാദും വീണ്ടും ഒന്നിക്കുന്നു; ‘മധുരമീ ജീവിതം’ ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ

Related Stories

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

22 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ആശ്വാസം; പൂർണ്ണ കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

web_admin September 10, 2026 0
Kerala State School Sports 2026-2027

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും

web_admin September 6, 2026 0
വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

വീട്ടിലെ സ്വീകരണമുറിയിൽ അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ വിവാഹം; ലളിതമായ ചടങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയും ജോർജിനയും

web_admin August 17, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu