ജനപ്രിയ താരങ്ങളായ സിദ്ദിഖും വിനയ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മധുരമീ ജീവിതം’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഒരു കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഡ്രാമ ചിത്രം നടൻ സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ്.
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന രണ്ടുപേരും അവരുടെ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. റിട്ടയേർഡ് ബാങ്ക് മാനേജരായ ചന്തുമേനോന്റെ (സിദ്ദിഖ്) ജീവിതത്തിലേക്ക് സ്‌കൂൾ അധ്യാപികയായ മാധവിക്കുട്ടി (വിനയ പ്രസാദ്) കടന്നുവരുന്നതും, തുടർന്ന് അത് അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും സമകാലിക സംഭവങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ശ്രീലാൽ പ്രകാശ് ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എറണാകുളം, കട്ടപ്പന, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം.
അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: പി.എസ്. കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, മേക്കപ്പ്: പട്ടണം ഷാ, ആർട്ട് ഡയറക്ടർ: ശ്രീകുമാർ മേനോൻ, കോസ്റ്റ്യൂം ഡിസൈനർ: നയന ശ്രീകാന്ത്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ മാനേജർ: അനിൽ അൻസാദ്, സ്റ്റിൽസ്: രതീഷ് കർമ്മ, മേക്കിങ് വീഡിയോ: ഷാജി കുന്നംകുളം, പി.ആർ.ഓ: ഷെജിൻ.
