കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹത്തിൽ ലഹളയുണ്ടാക്കുക, സമാധാനാന്തരീക്ഷം തകർക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിക്കുന്നു. ബി.എൻ.എസ് (BNS) 192, 356 (2), കേരള പൊലീസ് ആക്ട് 120 (ഒ) തുടങ്ങിയ വകുപ്പുകളാണ് ജാൻമണിക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശത്തിൽ വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ജാൻമണി ദാസ് മുൻപ് തന്നെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
#JaanmoniDas #NarendraModi #NavyaHaridas #KozhikodeNews #CyberPolice #KeralaNews #BJS #MalayalamNews
