Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

പാലക്കാടിന്റെ ജനപ്രതിനിധിയായി 100 ദിനങ്ങൾ; വികസനനേട്ടങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി എം.എൽ.എ

web_admin August 30, 2026 1 minute read
പാലക്കാടിന്റെ ജനപ്രതിനിധിയായി 100 ദിനങ്ങൾ; വികസനനേട്ടങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി എം.എൽ.എ

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത് നൂറ് ദിവസം പൂർത്തിയാക്കിയതിന്റെ സന്തോഷവും മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വികസന-ജനക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതിയും പങ്കുവെച്ച് നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നൂറു ദിവസത്തെ പ്രവർത്തന റിപ്പോർട്ട് അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

ആദ്യ വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകിയതുപോലെ മുൻ എം.എൽ.എമാർ തുടക്കം കുറിച്ച റോഡുകൾ, ഡ്രൈനേജുകൾ, മിനി മാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ എഴുപതോളം പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനായതായി അദ്ദേഹം വ്യക്തമാക്കി.

”പാലക്കാട് നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 100 ദിവസം പൂർത്തിയാകുന്നു. ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞത് പോലെ മുൻ MLA മാർ തുടങ്ങി വച്ച 70 ഓളം പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. മിനി മാസ്‌റ് ലൈറ്റുകൾ,റോഡുകൾ,ഡ്രൈനേജുകൾ,ഉൾപ്പടെ). KSRTC ടൗൺ സർവീസ് ആരംഭിച്ചു. നിയോജകമണ്ഡലത്തിൽപ്പെട്ട വൃക്ക രോഗികൾക്ക് അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് 50 പേർക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പദ്ധതിയായ ”റിവൈവ്” ആരംഭിച്ചു. നിയോജകമണ്ഡലത്തിലെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു. നിയോജക മണ്ഡലത്തിലെ കേൾവി സംബന്ധമായ പ്രശ്‌നമുള്ള 9 പേർക്ക് അസെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഹിയറിങ് എയ്ഡ് നൽകി. KSRTC ൽ പുതിയ ഇന്റർ സ്റ്റേറ്റ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള കത്ത് നൽകി. അത്യാധുനിക സൗകര്യങ്ങളോടുകൂടി 5 കോടി രൂപ ചെലവിൽ കണ്ണാടിയിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന് സർക്കാരിൽ നിന്ന് ഭരണാനുമതി നേടിയെടുത്തു. വടക്കന്തറ ഡോ. നായർ സ്‌കൂളിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ സാറിനെ ഉൾപ്പെടുത്തിക്കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടി യോഗം ചേർന്നു. ബഹു:മന്ത്രി ശ്രീമതി കെ എ തുളസി ടീച്ചറിന്റെയും ബഹു:എംപി ശ്രീ വി കെ ശ്രീകണ്ഠന്റെയുംനേതൃത്വത്തിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുന്നതിലേക്കുള്ള പ്രവർത്തനങ്ങളിൽ പങ്കാളി ആയി. പാലക്കാട് നെൽക്കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ഇടപെടലുകൾ നടത്തുകയും കത്ത് നൽകുകയും ചെയ്തു. ബജറ്റിൽ പാലക്കാട് നിയോജകമണ്ഡലത്തിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികളും തുകയും അനുവദിപ്പിച്ചു. മണ്ഡലത്തിൽ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുന്ന പദ്ധതികൾ കുരുക്കഴിച്ചു മുന്നിലേക്ക് കൊണ്ട് പോകുവാനുള്ള ശ്രമം തുടരും. പ്രഖ്യാപിച്ച പുതിയ പദ്ധതികൾ നടപ്പാക്കും. ജനോപകരപ്രദമായ പുതിയ കാര്യങ്ങൾ വ്യക്തിപരമായി ഏകോപിക്കുകയും കൊണ്ടുവരികയും ചെയുന്ന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുംനമ്മൾ ഒന്നിച്ച് മുന്നിലേക്ക്… ”, എന്നാണ് രമേഷ് പിഷാരടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

#രമേഷ്പിഷാരടി #പാലക്കാട് #വികസനം #കേരളരാഷ്ട്രീയം #100DaysOfService #KeralaNews

Post navigation

Previous: ഓണാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ എം.വി. ഗോവിന്ദൻ; ആർ.എസ്.എസ് അന്തർധാരയെന്ന് ആരോപണം
Next: ‘ബെത്‌ലഹേം കുടുംബ യൂണിറ്റിലെ’ ആ ഷോർട്ട് ഫിലിം യൂട്യൂബിൽ; ‘സോൾ മേറ്റ്സ്’ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Related Stories

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0
ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

web_admin September 10, 2026 0
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu