Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

മഴക്കെടുതിയിൽ ഉത്തരേന്ത്യ; ദില്ലിയിൽ റെക്കോർഡ് മഴ, ഹിമാചലിലും കശ്മീരിലും മണ്ണിടിച്ചിൽ ജാഗ്രത

web admin July 9, 2026 1 minute read
Untitled-2-web

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ദില്ലിയും, പരിസര പ്രദേശങ്ങളും രാവിലെ മൂന്ന് മണിക്കൂര്‍ റെഡ് അലേര്ട്ടിലായിരുന്നു. രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും ആശ്വാസമായാണ് എത്തിയതെങ്കിലും മഴകനത്തതോടെ വെള്ളക്കെട്ടും ഗതാഗതകുരുക്കും ദില്ലിയില്‍ രൂക്ഷമായി. തലസ്ഥാന മേഖലയിലും, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പല ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അല‍‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴ നിന്ന് പെയ്ത് രാവിലെ പത്ത് മണിവരെ മൂന്ന് മണിക്കൂര്‍ ദില്ലി റെഡ് അലേര്‍ട്ടിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് ദില്ലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. കെട്ടിട ഉടമയുടേതടക്കമുള്ള മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ ഇന്ന് കണ്ടെടുത്തത്. ദില്ലിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ രാംപൂരിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയതിനെ തുടർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

ജമ്മു കശ്മീരിലെ വൈഷ്ണോദേവി പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ബാറ്ററി കാർ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലെ ദേശീയപാത 707A യ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്നു. അപകട സാധ്യത മുന്നിൽ കണ്ട് മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നതിനാൽ ആളപായം ഒഴിവായി. മേഖലയിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

Post navigation

Previous: ഹോർമൂസ് പ്രത്യാഘാതം: ഇറാനിൽ യുഎസ് ആക്രമണം ശക്തമാക്കുന്നു; ഖമേനിയുടെ മൃതദേഹം ഇന്ന് ഇമാം റെസ മസ്ജിദിൽ സംസ്‌കരിക്കും
Next: കേരളത്തിൽ കുടുംബശ്രീ വഴി ജോലി നേടാം; നബാർഡ് അനുബന്ധ സ്ഥാപനത്തിൽ വിവിധ ഒഴിവുകൾ, ജൂലൈ 12 വരെ അപേക്ഷിക്കാം!

Related Stories

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0
എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

എൻഎച്ച് 66 വികസനം: കാസർകോട്–തിരുവനന്തപുരം കാർ യാത്രയ്ക്ക് ടോൾ മാത്രം 6,000 രൂപ

web_admin September 7, 2026 0
delhi-building-collapse-one-dead-amit-shah-cancels-goa-trip

ദില്ലി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി, ഗോവ യാത്ര റദ്ദാക്കി അമിത് ഷാ

web_admin September 6, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu