‘Original’ ആണോ ‘Orijinal’ ആണോ? എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിയതിന് പിന്നാലെ, ‘ORIJINAL’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മലയാളം ടൈം ട്രാവൽ ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ പ്രശസ്ത തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രം നിർമ്മിക്കുന്നത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇലക്ട്രോണിക് കിളിയാണ് സംഗീതം പകുന്നത്.
ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുങ്ങുന്നത്. സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് നയിക്കുന്ന കഥ പറയുന്ന ചിത്രം, “ഒറിജിനൽ” എന്ന ആശയത്തെത്തന്നെ ചോദ്യം ചെയ്യുന്ന വ്യത്യസ്തമായ അവതരണ ശൈലിയാണ് പിന്തുടരുന്നത്.
വമ്പൻ താരനിര അണിനിരക്കുന്നു
ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രധാന അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: ഫഹദ് ഫത്ലി
എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി
വിഎഫ്എക്സ്: മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്
കലാസംവിധാനം: അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ
സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ)
വസ്ത്രാലങ്കാരം & മേക്കപ്പ്: സമീറ സനീഷ്, റൊണെക്സ് സേവ്യർ
ആക്ഷൻ: പി.സി. സ്റ്റണ്ട്സ് | കോൺസെപ്റ്റ്: ജിപിൻ ഗോപി
മ്യൂസിക് റൈറ്റ്സ്: തിങ്ക് മ്യൂസിക് (Think Music) | GCC വിതരണം: ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സ്
ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതോടെ ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
