മറയൂർ: മഴയുടെ കുറവും വിപണിയിലെ കടുത്ത വിലയിടിവും മൂലം കാന്തല്ലൂർ–വട്ടവട മേഖലയിലെ വെളുത്തുള്ളി കർഷകർ ദുരിതത്തിൽ. കഴിഞ്ഞ മാസങ്ങളിൽ കിലോയ്ക്ക് 400 മുതൽ 500 രൂപ വരെ ലഭിച്ചിരുന്ന വെളുത്തുള്ളിക്ക് നിലവിൽ 150 മുതൽ 250 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉൽപാദനച്ചെലവുപോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ് പ്രദേശത്തെ കർഷകർ.
സർക്കാർ ഏജൻസികളായ ഹോർട്ടികോർപ്പും വിഎഫ്പിസികെയും (VFPCK) പച്ചക്കറി സംഭരണം നിർത്തിവെച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇത്തവണ കൂടുതൽ കർഷകർ വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും സർക്കാർ സംഭരണം കാര്യക്ഷമമല്ലാത്തതിനാൽ തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള വടുഗപ്പെട്ടി മാർക്കറ്റിലാണ് നിലവിൽ വിളവെടുപ്പ് വിൽക്കുന്നത്.
സർക്കാർ ആനുകൂല്യങ്ങളും സബ്‌സിഡികളും കൃത്യമായി ലഭിക്കാത്തതും ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട കാന്തല്ലൂർ-വട്ടവട മേഖലയിലെ കർഷകരെ കൂടുതൽ കടക്കെണിയിലാക്കുന്നു.
#GarlicFarming #Kanthalloor #Vattavada #MarayoorNews #FarmersCrisis #KeralaAgriculture #MarketPriceDrop
