ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി എസ്ബിഐ ഫൗണ്ടേഷൻ (SBI Foundation) നൽകുന്ന ‘എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2026-27’ അപേക്ഷകൾ ക്ഷണിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ ബിരുദാനന്തര ബിരുദം പടിക്കുന്നവർക്കും വിദേശത്ത് ഉന്നതപഠനം നടത്തുന്നവർക്കും ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. വിഭാഗം അനുസരിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 19 വരെ നീട്ടിയിട്ടുണ്ട്.
സ്കോളർഷിപ്പ് വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
-
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ: പ്രതിവർഷം 15,000 രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.
-
ബിരുദ വിദ്യാർത്ഥികൾ (Undergraduate): 75,000 രൂപ വരെ സ്കോളർഷിപ്പ്. എന്‍ഐആര്‍എഫ് (NIRF Overall) റാങ്കിങ്ങിൽ ആദ്യ 300-ൽ ഉള്ളതോ, ‘NAAC A’ ഗ്രേഡോ അതിനു മുകളിലോ ഉള്ള കോളേജുകളിൽ പഠിക്കുന്നവർക്കായിരിക്കും അവസരം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്.
-
പിജി, മെഡിക്കൽ, ഐഐടി, ഐഐഎം വിദ്യാർത്ഥികൾ: ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവർക്ക് യോഗ്യത അനുസരിച്ച് 1.5 ലക്ഷം രൂപ വരെ ലഭിക്കും. കൂടാതെ എംബിബിഎസ് (MBBS), ഐഐടി, ഐഐഎം വിദ്യാർത്ഥികൾക്കായി പ്രത്യേക സ്കോളർഷിപ്പ് വിഭാഗങ്ങളുമുണ്ട്.
അർഹരായ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക ‘എസ്ബിഐ ആശ സ്കോളർഷിപ്പ് പോർട്ടൽ’ വഴി സൗജന്യമായി ഓൺലൈനായി അപേക്ഷിക്കാം.
#SBIFoundation #AshaScholarship #Scholarship2026 #EducationNews #SBIScholarship #HigherEducation #MalayalamNews #StudentScholarship
