Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വെനിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; മരണസംഖ്യ ഒരുലക്ഷം കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്

web admin June 25, 2026 1 minute read
,

വെനിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂകമ്പം. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തീവ്രതയേറിയ രണ്ട് ഭൂചലനങ്ങളും അനുഭവപ്പെട്ടത്.റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നത്.

കരാക്കസിന് പടിഞ്ഞാറ് 168 കിലോമീറ്റര്‍ (104 മൈല്‍) അകലെ, രാജ്യത്തിന്റെ കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ കമ്മ്യൂണിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് ആദ്യത്തെ 7.2 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഭൂകമ്പത്തിന് 22 കിലോമീറ്റര്‍ (14 മൈല്‍) ആഴമുണ്ടായിരുന്നു. 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂകമ്പം ഏകദേശം 100 ദശലക്ഷം ടണ്‍ ട്രിനിട്രോട്ടോലുയിന്‍ അല്ലെങ്കില്‍ ടിഎന്‍ടി പൊട്ടിത്തെറിക്കുന്നതിന് തുല്യമാണെന്ന് സാന്‍ ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് വാഷന്‍ റൈറ്റ് പറഞ്ഞു.

കാരക്കാസിന് ചുറ്റും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളില്‍ പലതും നിലംപൊത്തി. ഭൂകമ്പം രാജ്യത്തെ പ്രധാന വിമാനത്താവളമായ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത നാശനഷ്ടം വരുത്തി. നിലവില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ് എന്നും വ്യോമഗതാഗതം വഴിതിരിച്ചുവിടുകയാണ് എന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

#venezuela#earthquake#naturaldisaster

Post navigation

Previous: കൊല്ലത്ത് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ പായസം മറിഞ്ഞ സംഭവത്തിൽ അന്വേഷണം; പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് പരാതി
Next: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സംസ്ഥാന ബജറ്റ് നിർദേശത്തിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്

Related Stories

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

ട്രംപിന്റെ വിസ നയം: ഇന്ത്യൻ ഐടി ഓഹരികൾക്ക് കനത്ത തിരിച്ചടി; വിപണിമൂല്യത്തിൽ 55,000 കോടിയുടെ ഇടിവ്

web_admin September 9, 2026 0
ലോകത്താകമാനം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്

ലോകത്താകമാനം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട്

web_admin September 4, 2026 0
നോട്ട് നിരോധനം: 10 രൂപ നോട്ട് പൂർണമായും പിൻവലിക്കുന്നു; 5000 രൂപ നോട്ടിനും മാറ്റം

നോട്ട് നിരോധനം: 10 രൂപ നോട്ട് പൂർണമായും പിൻവലിക്കുന്നു; 5000 രൂപ നോട്ടിനും മാറ്റം

web_admin August 28, 2026

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu