Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

വി ഡി സതീശൻ മന്ത്രിസഭ: ധനവും നിയമവും മുഖ്യമന്ത്രിക്കൊപ്പം; വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് മന്ത്രി, ലിജുവിന് സഹകരണം

web_admin May 20, 2026 1 minute read
വി ഡി സതീശൻ മന്ത്രിസഭ: ധനവും നിയമവും മുഖ്യമന്ത്രിക്കൊപ്പം; വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് മന്ത്രി, ലിജുവിന് സഹകരണം

തിരുവനന്തപുരം: തർക്കങ്ങൾക്കും നീണ്ട ചർച്ചകൾക്കും വിരാമമിട്ട്, വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാളാണ് വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനമായത്. അംഗീകരിച്ച മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി.

ഏറ്റവും കൂടുതൽ തർക്കങ്ങൾക്ക് വഴിമാറിയ ഫിഷറീസ് വകുപ്പ് ഒടുവിൽ മുസ്ലിം ലീഗിന് തന്നെ നൽകാൻ തീരുമാനമായി. വി ഇ അബ്ദുൾ ഗഫൂറാണ് പുതിയ ഫിഷറീസ് മന്ത്രി. അതേസമയം ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് ലഭിച്ചു. ആദ്യഘട്ടത്തിൽ നിശ്ചയിച്ച വകുപ്പുകളിൽ നിന്ന് സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനിൽ കുമാറിനെ നിയമിച്ചു. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.

മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശൻ (മുഖ്യമന്ത്രി) – ധനം, പൊതുഭരണം, നിയമം, തുറമുഖം

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, കയര്‍

കെ മുരളീധരൻ – ആരോഗ്യം, ദേവസ്വം

സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യം

എ പി അനിൽ കുമാർ – റവന്യൂ

ബിന്ദു കൃഷ്ണ – വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം

എം ലിജു – എക്സൈസ്, സഹകരണം

പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം, സിനിമ

ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്

റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് – കൃഷി

കെ എ തുളസി – പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം

ഒ ജെ ജനീഷ് – യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,

ലീഗ് മന്ത്രിമാർ

പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി, എഐ, കൈത്തറി

കെ എം ഷാജി – തദ്ദേശ സ്വയം ഭരണം

വി ഇ അബ്ദുൾ ഗഫൂർ – ഫിഷറീസ്, സാമൂഹ്യനീതി

പി കെ ബഷീർ – പൊതുമരാമത്ത്

എൻ ഷംസുദ്ദീൻ – വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്

മറ്റ് ഘടക കക്ഷികൾ

ഷിബു ബേബി ജോൺ – വനം, നൈപുണ്യ വികസനം

മോൻസ് ജോസഫ് – ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം

അനൂപ് ജേക്കബ് – ഭക്ഷ്യ-സിവിൽ സപ്ലൈസ്

സിപി ജോൺ – ഗതാഗതം

Post navigation

Previous: പരമ്പരാഗത ശൈലിക്ക് പാശ്ചാത്യ സ്പർശം; മലയാളി മങ്കമാരുടെ മനസ്സ് കീഴടക്കി ‘ഇൻഡോ-വെസ്റ്റേൺ’ ഫ്യൂഷൻ ട്രെൻഡുകൾ
Next: റിലീസിന് 11 ദിവസം മുൻപേ ബുക്കിംഗ്; ആദ്യദിനം തന്നെ 35 കോടി ലക്ഷ്യമിട്ട് ‘ദൃശ്യം 3’; ബോക്സ് ഓഫീസ് വിറപ്പിച്ചു ആശിർവാദ് സിനിമാസ്

Related Stories

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: സ്വിച്ചിട്ടാൽ തീരുന്നതല്ല പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

web_admin September 11, 2026 0
നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu