Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

റിലീസിന് 11 ദിവസം മുൻപേ ബുക്കിംഗ്; ആദ്യദിനം തന്നെ 35 കോടി ലക്ഷ്യമിട്ട് ‘ദൃശ്യം 3’; ബോക്സ് ഓഫീസ് വിറപ്പിച്ചു ആശിർവാദ് സിനിമാസ്

web_admin May 20, 2026 1 minute read
റിലീസിന് 11 ദിവസം മുൻപേ ബുക്കിംഗ്; ആദ്യദിനം തന്നെ 35 കോടി ലക്ഷ്യമിട്ട് ‘ദൃശ്യം 3’; ബോക്സ് ഓഫീസ് വിറപ്പിച്ചു ആശിർവാദ് സിനിമാസ്

Image credit - Ashirvad Cinemas

തീയറ്ററുകളെ പൂരപ്പറമ്പാക്കാൻ വീണ്ടും ‘ദൃശ്യം’ മാജിക്. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള പ്രീ-റിലീസ് ഹൈപ്പുമായി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ നാളെ പ്രദർശനത്തിനെത്തുന്നു. സൂപ്പർതാരത്തിന്റെ ജന്മദിനമായ നാളെ (മെയ് 21) രാവിലെ 8 മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിൽ ഇതിനകം തന്നെ സകല റെക്കോർഡുകളും തകർത്താണ് ചിത്രം ബോക്സ് ഓഫീസിലേക്ക് കുതിക്കുന്നത്.

വലിയ ക്യാൻവാസ് സിനിമകൾ മലയാളിക്ക് സമ്മാനിച്ച നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ആശിർവാദ് സിനിമാസിന്റെയും കൃത്യമായ റിലീസ് പ്ലാനിംഗ് തന്നെയാണ് ചിത്രത്തിന്റെ ഈ വമ്പൻ മുന്നേറ്റത്തിന് പിന്നിൽ. സാധാരണ മലയാള സിനിമകളുടെ അഡ്വാൻസ് ബുക്കിംഗ് റിലീസിന് രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസം മുൻപാണ് ആരംഭിക്കാറുള്ളതെങ്കിൽ, ദൃശ്യം 3-ക്ക് വേണ്ടി 11 ദിവസം മുൻപ് തന്നെ ബുക്കിംഗ് വിൻഡോകൾ തുറന്നിരുന്നു. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്നലെ മാത്രം നിരവധി പുതിയ സ്ക്രീനുകളാണ് ചിത്രത്തിനായി ചാർട്ട് ചെയ്യപ്പെട്ടത്.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മോഹൻലാൽ ആരാധകർ എക്സിൽ (ട്വിറ്റർ) സംഘടിപ്പിച്ച സ്പേസ് ചർച്ചയിൽ പങ്കെടുക്കവെ, ആദ്യ ഷോയ്ക്ക് മുൻപായി 20 കോടിക്കും 25 കോടിക്കും ഇടയിൽ അഡ്വാൻസ് ബുക്കിംഗ് ലഭിക്കുമെന്നായിരുന്നു ആന്റണി പെരുമ്പാവൂർ പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ ട്രാക്കർമാരുടെ പുതിയ കണക്കുകൾ പ്രകാരം നിർമ്മാതാവിന്റെ ഈ ഉയർന്ന പ്രതീക്ഷയും മറികടന്നിരിക്കുകയാണ് ചിത്രം.

റിലീസിന് തൊട്ടുമുൻപുള്ള മണിക്കൂറുകൾ കൂടി പിന്നിടുമ്പോൾ ആദ്യ ദിന അഡ്വാൻസ് ബുക്കിംഗ് മാത്രം 32 മുതൽ 35 കോടി വരെയും, ആദ്യ വാരാന്ത്യത്തിലേക്ക് ഇത് 45 മുതൽ 50 കോടി വരെയും ഉയർന്നേക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.

ആദ്യ ഷോയ്ക്ക് ശേഷം പോസിറ്റീവ് റിപ്പോർട്ടുകൾ കൂടി വന്നാൽ ഇൻഡസ്ട്രിയിലെ സർവ്വകാല റെക്കോർഡുകളും ദൃശ്യം 3 തിരുത്തിക്കുറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ജോർജുകുട്ടിയും കുടുംബവും ഇത്തവണ എന്ത് സർപ്രൈസാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

Post navigation

Previous: വി ഡി സതീശൻ മന്ത്രിസഭ: ധനവും നിയമവും മുഖ്യമന്ത്രിക്കൊപ്പം; വി ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് മന്ത്രി, ലിജുവിന് സഹകരണം
Next: 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu