ഗുരുവായൂർ ദേവസ്വത്തിൽ എൽഡി ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. 10 ഒഴിവുകളാണ് ഉള്ളത്. താൽക്കാലിക നിയമനമാണ് (179 ദിവസം) നടത്തുന്നത്. പ്ലസ് ടു യോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാവുക. ജൂലൈ 8 വൈകിട്ട് 5 മണിക്കകം ദേവസ്വം ഓഫീസിൽ ലഭിക്കുന്ന തരത്തിൽ അപേക്ഷകൾ സമർപ്പിക്കാം.
ഒഴിവുകൾ എൽഡി ക്ലർക്ക് – 10 ഒഴിവുകൾ നിയമന കാലാവധി 179 ദിവസത്തെ താൽക്കാലിക നിയമനം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത കംപ്യുട്ടർ പരിജ്ഞാനം നിർബന്ധം നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്, സ്റ്റൈപ്പൻഡോടെ പഠിക്കാം,
പത്താം ക്ലാസ് യോഗ്യത
പ്രായപരിധി 2026 ജനുവരി 1-ന് 18 മുതൽ 36 വയസ്സ് വരെ 1990 ജനുവരി 1-നും 2008 ജനുവരി 2-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് ₹59 (അപേക്ഷാ ഫോം ₹50 + GST ₹9) പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫോം സൗജന്യം.
#guruvayoor#job vacancy
