രാജ്യത്തെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണ്ണായക സാമ്പത്തിക-ഭരണപരമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. ബാങ്ക് ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് റിവാർഡുകൾ, പാസ്പോർട്ട് അപേക്ഷാ ഫീസ്, ആധാർ കാർഡ് തിരുത്തലുകൾ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഇന്നുമുതൽ നടപ്പിലാകുന്നത്. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
1. ആധാർ കാർഡ് പുതുക്കൽ ഇനി തികച്ചും സൗജന്യം
ആധാർ കാർഡിൽ ഇ-മെയിൽ വിലാസം പുതുക്കുന്നതിനായി ഈടാക്കിയിരുന്ന 75 രൂപ ഫീസ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പൂർണ്ണമായും ഒഴിവാക്കി.
-
കാലയളവ്: ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള ആറ് മാസത്തേക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും.
-
ഈ പരിധി കഴിഞ്ഞുള്ള പുതുക്കലുകൾക്ക് മാത്രമേ ഇനി മുതൽ ഫീസ് ഈടാക്കുകയുള്ളൂ.
2. പാസ്പോർട്ട് അപേക്ഷകൾക്ക് ചെലവേറും
രാജ്യത്തിനകത്തും വിദേശത്തുമുള്ള സാധാരണ, തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് ഇനി ചെലവേറും. വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് പ്രോസസിങ് ഫീസിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
3. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ബാങ്കുകൾക്ക് ആർബിഐ പൂട്ടിടും
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ബാങ്കുകൾ മറ്റ് ഇൻഷുറൻസ് അല്ലെങ്കിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്നത് (Mis-selling) തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കർശന നടപടികൾ പ്രഖ്യാപിച്ചു.
-
പുതിയ നിയമപ്രകാരം, ബാങ്കുകൾ തെറ്റായ രീതിയിൽ ഉൽപ്പന്നങ്ങൾ വിറ്റതായി ബോധ്യപ്പെട്ടാൽ ഉപഭോക്താവിന് മുഴുവൻ തുകയും തിരികെ നൽകാൻ ബാങ്ക് ബാധ്യസ്ഥരായിരിക്കും.
-
ഇതിനൊപ്പം ഉപഭോക്താവിന് ഉണ്ടായ നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകാനും ആർബിഐ പുതിയ ചട്ടങ്ങളിൽ ഉത്തരവിട്ടിട്ടുണ്ട്.
4. ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റങ്ങൾ
-
എസ്ബിഐ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ: തിരഞ്ഞെടുത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ റിവാർഡ് പോയിന്റ് ഘടനയിൽ (Reward Point Structure) മാറ്റങ്ങൾ വരും. SBI PURPLE, SELECT BLACK എന്നീ കാർഡുകൾക്കാണ് ഇത് ബാധകം. ചില പ്രത്യേക തരം ഇടപാടുകൾക്ക് ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.
-
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ലോഞ്ച് സൗകര്യം: എച്ച്.ഡി.എ.ഫ്.സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവളങ്ങളിലെ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് (Domestic Airport Lounge Access) സൗജന്യമായി ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കി. തൊട്ടുമുമ്പത്തെ കലണ്ടർ പാദത്തിൽ (Quarter) കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 60,000 രൂപയെങ്കിലും ചിലവഴിച്ചിട്ടുള്ളവർക്ക് മാത്രമേ ഇനി സൗജന്യ ലോഞ്ച് സൗകര്യം ലഭിക്കൂ.
#passport#rbirules#aadhaarcardupdates
