Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം; അനുകൂലിച്ച് 111 പേർ, എതിർത്ത് ബിജെപി

web admin July 1, 2026 1 minute read
Untitled-2-web

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ ( വിദേശ സംഭാവന നിയന്ത്രണ നിയമം ) പ്രമേയം നിയമസഭ പാസാക്കി. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ടുപേർ എതിർത്തു. ബിജെപി എംഎല്‍എ വി.മുരളീധരന്‍ അവതരിപ്പിച്ച ഭേദഗതികള്‍ നിയമസഭ തള്ളി.  നിയമഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമഭേദഗതി വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പിന്നാക്ക, ട്രൈബല്‍ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ചട്ടഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്നും ഈ പ്രമേയം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വി മുരളീധരൻ പറഞ്ഞു. വി മുരളീധരൻ അവതരിപ്പിച്ച ഭേദഗതികള്‍ പ്രമേയത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമായതിനാല്‍ നിരാകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് പ്രമേയം വോട്ടിനിട്ടത്.

#keralaassembly#vdsatheeshan

Post navigation

Previous: ജിമ്മിൽ പോകാതെ തടി കുറയ്ക്കണോ? അത്താഴത്തിന് ശേഷം ഈ ഒരു ശീലം ശീലമാക്കൂ!
Next: ‘കൊലപാതകത്തേക്കാൾ നീചം’; കുട്ടികളെ പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു

Related Stories

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതി: ടെൻഡർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

web_admin September 10, 2026 0
ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

ഇ.ഡിക്കെതിരെ ഗുരുതര ആരോപണം: ‘മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാജമൊഴി ഒപ്പിടുവിച്ചു’ – ഹസൻ വാരിസ്

web_admin September 10, 2026 0
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി; ചെലവിട്ടത് 160 കോടി മാത്രം, കേരളത്തിലെ കണക്കുകൾ പുറത്തുവിട്ടില്ല

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu