കാസർകോട്/തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ്ണ അവധിയായിരിക്കും.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയും, പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും കണക്കിലെടുത്തുമാണ് നടപടി.
സമ്പൂർണ്ണ അവധിയുള്ള ജില്ലകൾ:
തൃശൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട.
ശ്രദ്ധിക്കുക: അംഗനവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് ഈ അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
മറ്റ് ജില്ലകളിലെ അവധി വിവരങ്ങൾ:
-
കണ്ണൂർ ജില്ല: പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നീ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. (പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല).
-
വയനാട്, ഇടുക്കി ജില്ലകൾ: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും അവധി.
സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ തുടരുന്നതിനാൽ പൊതുജനങ്ങളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശിച്ചു.
