Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

പ്രവാസി മലയാളികളെ പിഴിഞ്ഞൂരി വിമാന കമ്പനികൾ: ഓണാവധി കഴിഞ്ഞ് മടങ്ങാൻ പത്തിരട്ടി ടിക്കറ്റ് നിരക്ക്

web_admin August 15, 2026 1 minute read
പ്രവാസി മലയാളികളെ പിഴിഞ്ഞൂരി വിമാന കമ്പനികൾ: ഓണാവധി കഴിഞ്ഞ് മടങ്ങാൻ പത്തിരട്ടി ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: ഓണാവധിക്ക് നാട്ടിലെത്തി മടങ്ങുന്ന പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ വൻ കൊള്ള. ഗൾഫ് രാജ്യങ്ങളിലേക്ക് തിരികെ പോകുന്ന യാത്രക്കാരിൽ നിന്ന് പത്തിരട്ടിയോളം അധിക നിരക്കാണ് വിമാന കമ്പനികൾ നിലവിൽ ഈടാക്കുന്നത്. ഓണം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ സാധാരണക്കാരായ പ്രവാസികൾ തിരികെ പോകാൻ ബാങ്ക് വായ്പയെടുക്കേണ്ട അവസ്ഥയിലാണ്.

12,000 രൂപ മുതൽ 22,000 രൂപ വരെ നിരക്കിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ പോകാൻ 80,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്നത്. അതേസമയം, അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇതിന്റെ 40 ശതമാനം മാത്രമാണെന്നതും പ്രവാസികളുടെ അമർഷത്തിന് കാരണമാകുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം ദുരിതത്തിലായ പ്രവാസി ജീവിതങ്ങളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടിക്കെതിരെ എയർ ട്രാവൽ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് വിമാന കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിയും കേരളത്തിൽ നിന്നുള്ള എം.പിമാരും അടിയന്തരമായി ഇടപെടണമെന്ന് ട്രാവൽ ഏജൻസികളും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നു. സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിരവധിയാളുകളുടെ തൊഴിൽ പോലും അപകടത്തിലാകുന്ന സ്ഥിതിയാണുള്ളത്.

#NRIKerala #FlightTicketSurge #AirFareHike #KeralaNews #PravasiMalayali #GulfNews #OnamReturns #KeralaTourism

Post navigation

Previous: യുവജനങ്ങൾക്കായി സൗജന്യ ട്രക്കിങ് ക്യാമ്പ്: റാണിപുരത്തേക്കും മീശപ്പുലിമലയിലേക്കും അപേക്ഷ ക്ഷണിച്ചു
Next: ബെംഗളൂരു മലയാളിക്ക് ഓണസമ്മാനം: എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തി

Related Stories

കുഞ്ഞുങ്ങളുടെ ഫീഡിങ് ബോട്ടിലിനെതിരെ മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

കുഞ്ഞുങ്ങളുടെ ഫീഡിങ് ബോട്ടിലിനെതിരെ മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

web_admin September 10, 2026 0
സൗദിയിൽ മലയാളി ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കം: കൊല്ലം സ്വദേശിക്ക് കുത്തേറ്റു

സൗദിയിൽ മലയാളി ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കം: കൊല്ലം സ്വദേശിക്ക് കുത്തേറ്റു

web_admin September 4, 2026 0
യു.എ.ഇയിൽ സ്വർണവില കുതിച്ചുയരുന്നു; മൂന്ന് ദിവസത്തിനിടെ 24 കാരറ്റിന് ഗ്രാമിന് 10 ദിർഹം കൂടി

യു.എ.ഇയിൽ സ്വർണവില കുതിച്ചുയരുന്നു; മൂന്ന് ദിവസത്തിനിടെ 24 കാരറ്റിന് ഗ്രാമിന് 10 ദിർഹം കൂടി

web_admin September 3, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu