മസ്കത്ത്: കുഞ്ഞുങ്ങൾക്ക് ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പ്രമുഖ ബ്രാൻഡായ ബൂൺ നർഷ് സിലിക്കണിന്റെ (Boon NURSH Silicone) ഒരു പ്രത്യേക മോഡൽ ഫീഡിങ് ബോട്ടിലിനെതിരെ മുന്നറിയിപ്പുമായി ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA). ‘Boon NURSH Silicone Bottle 8 oz. 3-Pack, Model No. B11564’ എന്ന മോഡലിനെതിരെയാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ മോഡൽ ഫീഡിങ് ബോട്ടിലുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾ ഉടൻ നിർത്തിവെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഫീഡിങ് ബോട്ടിലിന്റെ പുറം ഭാഗത്തുള്ള പ്ലാസ്റ്റിക് പാളി അടർന്നുപോകാൻ സാധ്യതയുണ്ടെന്നും ഇത് കുഞ്ഞുങ്ങളുടെ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടൽ പോലെയുള്ള അപകടങ്ങൾക്ക് കാരണമായേക്കാമെന്നുമാണ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
നിയമാനുസൃതമല്ലാത്ത ഈ ഉൽപ്പന്നത്തിന്റെ വിൽപ്പനയോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
#Oman #ConsumerProtection #BoonNursh #CPAOman #BabySafety #OmanNews #MalayalamNews
