റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്മെന്റ് തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് (സൗദൈസേഷൻ) 70 ശതമാനമായി ഉയർത്താൻ തീരുമാനം. 2027 ഫെബ്രുവരി 14 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരികയെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മുനിസിപ്പാലിറ്റീസ് ആന്റ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് ഈ സുപ്രധാന നടപടി.
ഉയർന്ന തൊഴിൽ മേഖലകളിൽ സ്വദേശി പ്രാവീണ്യം വർധിപ്പിക്കാനും തൊഴിൽ വിപണിയിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. പ്രൊജക്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ നിബന്ധന ബാധകമാകുന്നത്.
സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് പ്രകാരം പ്രൊജക്റ്റ് മാനേജ്മെന്റ് ഡയറക്ടർ, പ്രൊജക്റ്റ് മാനേജ്മെന്റ് എൻജിനീയർ, പ്രൊജക്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. സ്ഥാപനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയവും അനുവദിച്ചിട്ടുണ്ട്. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്.
Saudi Saudization Saudi Project Management Saudi Arabia News Saudi Nitaqat Gulf News Malayalam Middle East Job News Saudi Ministry of Human Resources
