പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും തമ്മിൽ വിവാഹിതരാകുന്നു എന്ന വാർത്തകൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വരും നവംബർ 10-ന് ഗ്രീസിൽ വെച്ച് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ‘ലെറ്റ്സ് സിനിമ’യെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ.
അനിരുദ്ധിന്റെ അമ്മാവനും മുതിർന്ന നടനുമായ വൈ.ജി. മഹേന്ദ്രൻ നൽകിയ അഭിമുഖമാണ് അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്. അനിരുദ്ധ് ഉടൻ തന്നെ വിവാഹിതനാകാൻ ഒരുങ്ങുകയാണെന്നും വലിയൊരു ആഘോഷമായിരിക്കും ഇതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ വധു ആരാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കാവ്യ മാരനുമായുള്ള വിവാഹ വാർത്തകൾ വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്.
നേരത്തെയും ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും രണ്ടുപേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. നിലവിൽ ഗ്രീസ് വിവാഹത്തെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
#AnirudhRavichander #KaviyaMaran #AnirudhKaviyaWedding #TamilCinema #SRH #GossipNews #CinemaUpdates #TrendingNews
