ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രം വരാനിരിക്കുന്ന ക്രിസ്മസ് റിലീസായി ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. നിർമ്മാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പാക്കപ്പ് വിവരം പങ്കുവെച്ചത്.
‘തുടരും’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അതിമനോഹരത്തിനുണ്ട്’. സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.
ലൗലജൻ എന്ന എസ്.ഐ ആയി മോഹൻലാൽ; നായികയായി മീരാ ജാസ്മിൻ
ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ലൗലജൻ’ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രമേയം. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ – മീരാ ജാസ്മിൻ ഹിറ്റ് കോമ്പോ വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതും ആരാധകർക്ക് ആവേശം പകരുന്നു.
കൊച്ചി, മൂവാറ്റുപുഴ, മുംബൈ എന്നിവിടങ്ങളിലായി വലിയ ക്യാൻവാസിലാണ് ചിത്രം ചിത്രീകരിച്ചത്. ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉത്സവപ്പറമ്പിലെ ആക്ഷൻ രംഗങ്ങളോടെയായിരിക്കും ക്ലൈമാക്സ് എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
അണിയറപ്രവർത്തകർ:
-
താരനിര: ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന.
-
തിരക്കഥ: രതീഷ് രവി (ഇഷ്ക്, ആലപ്പുഴ ജിംഖാന പ്രശസ്തൻ)
-
ഛായാഗ്രഹണം: ഷാജി കുമാർ
-
സംഗീതം: ജേക്സ് ബിജോയ്
-
സഹസംവിധാനം: ബിനു പപ്പു
-
എഡിറ്റിങ്: ഷെഫീഖ് വി.ബി
-
ആക്ഷൻ: സ്റ്റണ്ട് സിൽവ
-
വിതരണം: സെൻട്രൽ പിക്ചേഴ്സ്
Athimanoharam Mohanlal Tharun Moorthy Ashiq Usman Productions Meera Jasmine Athimanoharam Release Date Malayalam Cinema News Mohanlal Cop Movie
