ദുബൈ: കൊടും വേനലിൽ നഗരത്തിന്റെ നാനാഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസവുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). യുഎഇ ഫുഡ് ബാങ്കുമായും ഡെലിവറി പ്ലാറ്റ്ഫോമായ ‘ഡെലിവറൂ’വുമായും കൈകോർത്താണ് ആർടിഎ ഡെലിവറി ഡ്രൈവർമാർക്ക് ഭക്ഷണമെത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
ദുബൈയിലെ മെട്രോ, ബസ് സ്റ്റേഷനുകളിൽ ഡെലിവറി റൈഡർമാർക്കായി സജ്ജീകരിച്ചിട്ടുള്ള 23 വിശ്രമ കേന്ദ്രങ്ങളിലാണ് (Rest Areas) ദിനംപ്രതി ഭക്ഷണ വിതരണം നടക്കുക. വേനൽച്ചൂട് വർധിച്ച സാഹചര്യത്തിൽ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമത്തിന്റെ (ജൂൺ 15 – സെപ്റ്റംബർ 15) ഭാഗമായാണ് ഈ സഹായ പദ്ധതി നടപ്പിലാക്കുന്നത്.
ചുട്ടുപൊള്ളുന്ന വെയിലത്തും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തടസ്സമില്ലാതെ എത്തിച്ചു നൽകുന്ന ഡെലിവറി ജീവനക്കാരുടെ കഠിനാധ്വാനവും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് അവർ നൽകുന്ന സംഭാവനകളും മാനിച്ചാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് ആർടിഎ, യുഎഇ ഫുഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി.
#DubaiRTA #UAEFoodBank #DeliveryRiders #DubaiNews #Deliveroo #SummerInDubai #KeralaNews
