Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

സിനിമയിൽ നിന്ന് താൽക്കാലികമായി ബ്രേക്ക് എടുക്കുന്നു; സന്തോഷവാർത്ത പങ്കുവെച്ച് സാമന്ത

web admin June 25, 2026 1 minute read
,

മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരിയായ നടി സാമന്ത റൂത്ത് പ്രഭു സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുക്കുന്നു. താൻ ഗർഭിണിയാണെന്നും പ്രസവാവധി ആവശ്യമായതിനാലാണ് സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നതെന്നും താരം വ്യക്തമാക്കിയതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.

രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ സാമന്തയുടെ പുതിയ ചിത്രം ‘മാ ഇൻടി ബംഗാര’ത്തിന്റെ വിജയാഘോഷത്തിനിടെയാണ് താരം ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. “എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, ‘മാ ഇൻടി ബംഗാര’ത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. ഇത് പ്രസവാവധിയാണ്, അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം മറ്റൊരു ചിത്രവുമായി ഞാൻ എന്റെ ആരാധകർക്ക് മുന്നിലേക്ക് തിരിച്ചെത്തും,” സാമന്ത പറഞ്ഞു.

മികച്ച അഭിപ്രായങ്ങളോടെയും ബോക്സ് ഓഫീസ് കളക്ഷനോടെയും മുന്നേറുന്ന ‘മാ ഇൻടി ബംഗാരം’ സംവിധാനം ചെയ്തിരിക്കുന്നത് നന്ദിനി റെഡ്ഡിയാണ്. സാമന്തയുടെ ഭർത്താവും പ്രമുഖ സംവിധായകനുമായ രാജ് നിഡിമോരുവിന്റേതാണ് ചിത്രത്തിന്റെ കഥ. കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടെയും രാജ് നിഡിമോരുവിന്റെയും വിവാഹം. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

#samantha#actress#pregnancy#maternity

Post navigation

Previous: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ സംസ്ഥാന ബജറ്റ് നിർദേശത്തിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്
Next: 2026 ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക! എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Related Stories

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K പതിപ്പിൽ തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്

web_admin September 11, 2026 0
ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം: വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ശ്രീനാഥ് ഭാസി

web_admin September 11, 2026 0
നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

നിവിൻ പോളിയുടെ തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ ഒക്ടോബർ 1-ന് തിയേറ്ററുകളിലേക്ക്

web_admin September 11, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu