Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; വ്യാജ പോസ്റ്റുകൾക്കെതിരെ നൂറ

web_admin May 7, 2026
nooraa

102 സീറ്റുകൾ നേടി ബഹുഭൂരിപക്ഷത്തിൽ ആയിരുന്നു കോൺ​ഗ്രസ് അധികാരത്തിലേറിയത്. അതേസമയം, കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ച എൽഡിഎഫിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി പദം ആര് അലങ്കരിക്കുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനൊപ്പം തന്നെ പിണറായി വിജയനെ പ്രശംസിച്ചും അവർക്ക് വന്ന വീഴ്ചകൾ എന്താണെന്നുമെല്ലാം പറഞ്ഞുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തതവസരത്തിൽ പിണറായി വിജയനെ കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് താരം നൂറ.

“നന്ദിയില്ലാത്ത കുറേ പേര്‍ ചോദിക്കുന്നുണ്ട് പിണറായി വിജയന്‍ എന്ത് ചെയ്തു എന്ന്. എന്താണ് അദ്ദേഹം ചെയ്യാത്തത് ? ഞാന്‍ പ്രൗഡ് ആയി തന്നെ പറയും ഞാന്‍ പിണറായി വിജയന്‍റെ ഹ്യൂജ് ഫാന്‍”, എന്ന് നൂറ പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. എന്നാൽ ഇത് യഥാർത്ഥത്തിൽ പറഞ്ഞത് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ നോറ ആയിരുന്നു. ഇതാണ് നൂറയുടെ പേരിൽ പ്രചരിച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ട നൂറ പ്രതികരിക്കുകയായിരുന്നു. എന്തിനാണ് ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് നൂറ പറയുന്നത്. “ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു. എന്‍റെ ഫോട്ടോയാണ് അതിലുള്ളത്. വേറൊരാള്‍ അവരുടെ പൊളിറ്റിക്കല്‍ വ്യൂസ് പറഞ്ഞതാണ് അത്. പക്ഷേ അവരുടെ ഫോട്ടോയോ മറ്റോ ഉപയോഗിക്കുന്നതിന് പകരം എന്‍റേതാണ് ഉപയോഗിച്ചത്. എന്‍റെ പേരും ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് കുറേ പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ ഒരിടത്തും പോയി പൊളിറ്റിക്കല്‍ വ്യൂവ്സ് പറയുന്ന ആളല്ല. പക്ഷേ എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് എനിക്കറിയില്ല. വ്യാജ വിവരങ്ങള്‍ കൊടുക്കുന്നതെന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. അതിലൂടെ അവര്‍ക്ക് എന്താണ് കിട്ടുന്നത്. ആള്‍ക്കാര് കാണുമ്പോള്‍, ങേ.. ഇവള്‍ ഇങ്ങനെ പറഞ്ഞോ ? എന്ന് ചിന്തിക്കും. ഇവളാരാ ഇത് പറയാന്‍ എന്ന് ചോദിച്ച് കൊണ്ടുള്ള കമന്‍റുകളും വരുന്നുണ്ട്. ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അതിനെ പറ്റി എനിക്ക് ഒന്നും പറയാനുമില്ല. പക്ഷേ ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്ലീസ് നിര്‍ത്തൂ. അത് ശരിയായ കാര്യമല്ല”, എന്നായിരുന്നു നൂറയുടെ വാക്കുകൾ.

Post navigation

Previous: ക്യാൻസർ സാധ്യത കൂട്ടുന്ന കാര്യങ്ങൾ ഇതാ
Next: ഈ ജ്യൂസ് പതിവായി കുടിച്ചാൽ മൂത്രാശയ അണുബാധയെ ചെറുക്കാം

Related Stories

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

‘സിനിമ കഴിഞ്ഞയുടൻ തിയേറ്റർ വിടരുത്’; റിലീസിന് തൊട്ടുമുമ്പ് പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി ആൻ്റണി വർഗീസ് പെപ്പെയുടെ ‘കാട്ടാളൻ’ ടീം

web_admin May 27, 2026 0
ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം വ്യക്തമാക്കി മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ റിവ്യൂ വിവാദം പുകയുന്നു

web_admin May 26, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu