Skip to content
HOTCAST MEDIA

HOTCAST MEDIA

"Latest News, Trending Stories, and More"

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ക്യാൻസർ സാധ്യത കൂട്ടുന്ന കാര്യങ്ങൾ ഇതാ

web_admin May 6, 2026 1 minute read
4_June-1200x628

ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങൾ മുതൽ സംസ്കരിച്ച ഭക്ഷണങ്ങൾ വരെയുള്ള ദൈനംദിന അടുക്കള വസ്തുക്കൾ പതിവായി ഉപയോഗിക്കുക ചെയ്താൽ ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2026 ആകുമ്പോഴേക്കും പ്രതിവർഷം 15 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാം. ജീവിതശൈലിയും ജനിതകശാസ്ത്രവും പങ്കു വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ വീടുകളിലെ ചില നിത്യോപയോഗ വസ്തുക്കളും ആരോഗ്യപരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ പലർ‌ക്കും ഏറെ പ്രിയമാണ്. പക്ഷേ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ആഴത്തിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവയുടെ പതിവ് ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാകും. ഈ ഭക്ഷണങ്ങളിൽ പലപ്പോഴും രാസവസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട. ഇത് കാലക്രമേണ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

പാത്രം കഴുകുന്ന സ്പോഞ്ച് പോലും അപകടകരമാകാം. ഈ സ്പോഞ്ചുകളിൽ അദൃശ്യമായ ബാക്ടീരിയകൾ ഉണ്ടാകാം. അവ പാത്രങ്ങളിലേക്ക് പറ്റിപിടിക്കുകയും ശരീരത്തിൽ പ്രവേശിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യും.

പഞ്ചസാര കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, മിതമായി കഴിക്കണം. അമിതമായ പഞ്ചസാര കഴിക്കുന്നത് പ്രമേഹം പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്യാൻസർ സാധ്യതയും വർദ്ധിപ്പിക്കും.

അടുക്കളകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. അവയിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലേക്ക് ചേരാം. പ്രത്യേകിച്ച് ചൂടായിരിക്കുമ്പോൾ. മൈക്രോപ്ലാസ്റ്റിക്സും വിഷവസ്തുക്കളും ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ പ്ലാസ്റ്റിക്കിൽ ഭക്ഷണം സൂക്ഷിക്കുന്നതോ വീണ്ടും ചൂടാക്കുന്നതോ ഒഴിവാക്കുക.

നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. പക്ഷേ അവ ദോഷകരവുമാണ്. അമിതമായി ചൂടാകുമ്പോൾ ഈ പാത്രങ്ങളിലെ ആവരണം വിഷാംശമുള്ള രാസവസ്തുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.

പോറലുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ നോൺ-സ്റ്റിക്ക് കുക്ക്വെയർ ഉപയോ​ഗിക്കരുത്. കേടായാൽ അപ്പോൾ തന്നെ മാറ്റുക. പഴകിയ കോട്ടിംഗുകൾ ഭക്ഷണവുമായി കലരുകയും കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Post navigation

Previous: തമിഴ്നാട്ടിൽ ‘വിജയ് യുഗം’! സിപഐക്കും സിപിഎമ്മിനും കത്ത്
Next: പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; വ്യാജ പോസ്റ്റുകൾക്കെതിരെ നൂറ

Related Stories

വണ്ണം കുറയ്ക്കാൻ ഗ്രീൻ ടീയാണോ ബ്ലാക്ക് കോഫിയാണോ നല്ലത്? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

വണ്ണം കുറയ്ക്കാൻ ഗ്രീൻ ടീയാണോ ബ്ലാക്ക് കോഫിയാണോ നല്ലത്? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

web_admin May 27, 2026 0
ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വെക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും!

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വെക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും!

web_admin May 26, 2026 0
തൈറോയിഡ് നിയന്ത്രിക്കാനും തടയാനും ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ; അത്യാവശ്യമായി കഴിക്കേണ്ടവ ഇവയാണ്

തൈറോയിഡ് നിയന്ത്രിക്കാനും തടയാനും ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ; അത്യാവശ്യമായി കഴിക്കേണ്ടവ ഇവയാണ്

web_admin May 25, 2026 0

You may have missed

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

ബജറ്റ് വിലയിൽ മറ്റൊരു 5ജി വിപ്ലവം; റെഡ്‌മി 17 5ജി ഇന്ത്യയിലേക്ക്, വരുന്നത് വമ്പൻ ബാറ്ററിയോടെ

web_admin May 27, 2026 0
മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

മാസപ്പടി കേസ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി പരിശോധന പൂർത്തിയായി; റിയാസിന്റെ വീടിന് മുന്നിൽ വാഹനം തടഞ്ഞ് പ്രതിഷേധം

web_admin May 27, 2026 0
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

web_admin May 27, 2026 0
വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

വാഹനങ്ങളില്ലാത്ത മണ്ണിലേക്ക് ഒരു യാത്ര; പ്രകൃതി ശാന്തമാകുന്ന ‘മാഥേരാൻ’ യാത്രാനുഭവങ്ങൾ

web_admin May 27, 2026 0
  • IPL LIVE SCORE
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu