Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഈ ജ്യൂസ് പതിവായി കുടിച്ചാൽ മൂത്രാശയ അണുബാധയെ ചെറുക്കാം

web_admin May 7, 2026 1 minute read
urine

മൂത്രാശയ അണുബാധയെ ചെറുക്കാൻ ക്രാൻബെറി ജ്യൂസ് മികച്ചതാണെന്ന് പഠനം. മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾക്കെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ക്രാൻബെറി ജ്യൂസ് ആൻറിബയോട്ടിക്കുകളെ സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.

മൂത്രനാളിയിലെ അണുബാധ തടയാൻ ക്രാൻബെറി ജ്യൂസ് സഹായിക്കുന്നു. കാരണം ഇതിലെ ഘടകങ്ങൾ ബാക്ടീരിയകൾ മൂത്രസഞ്ചിയിൽ പറ്റിപ്പിടിക്കുന്നത് തടയുന്നു. അപ്ലൈഡ് ആൻഡ് എൻവയോൺമെന്റൽ മൈക്രോബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുടിഐകൾക്ക് പിന്നിലെ ഏറ്റവും സാധാരണമായ രോഗാണുവായ Escherichia coli (E. coli) യുടെ “ലാബ്-ഗ്രോൺ” സ്ട്രെയിനുകൾ പരിശോധിച്ച പഠനത്തിൽ ക്രാൻബെറി ജ്യൂസ് മൂത്രാശയ അണുബാധയെ അകറ്റാൻ മികച്ചതാണെന്ന് കണ്ടെത്തി.

ബാക്ടീരിയയെ ദുർബലപ്പെടുത്തുന്നതിലൂടെയും ആന്റിബയോട്ടിക്കിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെയും പ്രതിരോധം മന്ദഗതിയിലാക്കുന്നതിൽ ക്രാൻബെറി സംയുക്തങ്ങൾക്ക് പങ്കുണ്ടെന്ന് പഠനത്തിന്റെ കണ്ടെത്തലുകൾ പറയുന്നു.

ക്രാൻബെറികളിൽ പ്രോആന്തോസയാനിഡിൻസ് (PACs) എന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഇ.കോളി മൂത്രസഞ്ചിയുടെയും മൂത്രനാളിയുടെയും ആന്തരിക പാളിയിൽ പറ്റിപ്പിടിക്കുന്നതിനെ തടസ്സപ്പെടുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ബാക്ടീരിയകൾക്ക് മൂത്രനാളിയിലെ ഭിത്തികളിൽ പറ്റിപ്പിടിക്കാൻ കഴിയാത്തപ്പോൾ അവ മൂത്രത്തിലൂടെ എളുപ്പത്തിൽ പുറന്തള്ളപ്പെടും. ഇത് അണുബാധയുടെ സാധ്യതയും തീവ്രതയും കുറയ്ക്കാൻ സഹായിക്കുന്നു.

വൃക്കരോഗമുള്ളവരോ കാൽസ്യം-ഓക്‌സലേറ്റ് വൃക്കയിലെ കല്ലുകളുടെ ചരിത്രമോ ഉള്ളവർ ക്രാൻബെറി ഉൽപ്പന്നങ്ങൾ മൂത്രത്തിൽ ഓക്‌സലേറ്റിന്റെ അളവ് ചെറുതായി വർദ്ധിപ്പിക്കുമെന്നതിനാൽ അവ പരിമിതപ്പെടുത്താൻ ഡോക്ടർമാർ നിർദേശിക്കുന്നു.

ക്രാൻബെറിയിലെ പോളിഫെനോൾസ് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ക്രാൻബെറി ജ്യൂസ് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ക്രാൻബെറി ജ്യൂസ് അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ കഴിക്കുന്നത് യുടിഐ സാധ്യത 30% കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.

Post navigation

Previous: പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; വ്യാജ പോസ്റ്റുകൾക്കെതിരെ നൂറ
Next: തിരക്കുകളിൽ നിന്ന് ദൂരേക്ക്; ഗോവയിലെ പുലർകാല വിസ്മയങ്ങൾ തേടി

Related Stories

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

web_admin September 10, 2026 0
മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu