Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ചോറുപേക്ഷിക്കേണ്ട, പകരം തവിടരി ശീലമാക്കാം; പ്രമേഹവും കൊളസ്ട്രോളും അകറ്റി നിർത്താൻ പോംവഴി

web admin June 25, 2026 1 minute read
,

ഏത് നാട്ടിൽ ചെന്നാലും ഒരു നേരമെങ്കിലും ഒരു ഉരുള ചോറ് കഴിച്ചില്ലെങ്കിൽ മലയാളികൾക്ക് തൃപ്തിയാകില്ല. എന്നാൽ കൊളസ്ട്രോളും ഷുഗറും പ്രഷറുമൊക്കെ പേടിച്ച് ഇന്ന് അരിയാഹാരം പലരും പൂർണ്ണമായി അകറ്റിനിർത്തിയിരിക്കുകയാണ്. എന്നാൽ സാധാരണ വെള്ളയരിക്ക് പകരം തവിടരി അല്ലെങ്കിൽ തവിടോടുകൂടിയ അരി തിരഞ്ഞെടുത്താൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെള്ളയരി, മട്ട അരി എന്നിവയെ അപേക്ഷിച്ച് നിരവധി ആരോഗ്യഗുണങ്ങൾ തവിടരിക്ക് ഉണ്ട്. വെള്ളയരി അല്ലെങ്കിൽ പച്ചരി പോലുള്ളവ ഉപയോഗിച്ച് ഉണ്ടാക്കുന്ന അരിയാഹാരങ്ങളിൽ കലോറി കൂടുതലായതുകൊണ്ട് തന്നെ ഭാവിയിൽ പ്രമേഹമോ ഹൃദ്രോഗ സാധ്യതയോ ഉണ്ടാകാം. വിപണിയിൽ ലഭിക്കുന്ന മട്ട അരിയിലാകട്ടെ വെറും മൂന്ന് ശതമാനം മാത്രമാണ് തവിട് അടങ്ങിയിരിക്കുന്നത്, അതിൽ പലതിലും കൃത്രിമ നിറം കലർത്താനും സാധ്യതയുണ്ട്. എന്നാൽ അരിയുടെ പുറംതൊലിയായ തവിട് (Bran Layer) നീക്കം ചെയ്യാതെ സംസ്കരിച്ചെടുക്കുന്ന തവിടരിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ, എസൻഷ്യൽ ഫാറ്റി ആസിഡുകൾ എന്നിവ തവിടരിയിൽ സമൃദ്ധമാണ്. വിറ്റാമിൻ ബി1 (തയമിൻ), ബി3, ബി6, വിറ്റാമിൻ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, അയൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പർ, സെലിനിയം, മാൻഗനീസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. ഇവ ശരീരത്തിന്റെ ഊർജോത്പാദനം വർധിപ്പിക്കാനും നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ്, ആന്റിഇൻഫ്‌ളമേറ്ററി, ആന്റികൊളസ്‌ട്രോൾ ഗുണങ്ങളുള്ള തവിടരി രക്തസമ്മർദം നോർമലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും ഏറെ ഉത്തമമാണ്.

#health#food#habit#

Post navigation

Previous: 2026 ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക! എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ
Next: പാതിരാത്രി വീട്ടിനുള്ളിൽ പാഞ്ഞുകയറി പുലി! മുന്നിൽ കണ്ട് ഞെട്ടിത്തരിച്ച് കുടുംബം; നാടകീയ രംഗങ്ങൾ

Related Stories

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

web_admin September 10, 2026 0
മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu