Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി മാറ്റാം നമ്മുടെ പ്രഭാത ശീലങ്ങൾ

web admin June 29, 2026 1 minute read
Untitled-2-web

നമ്മുടെ ഒരു ദിവസത്തിന്റെ ​ഗതി തീരുമാനിക്കുന്നത് ഏറെക്കുറെ നമ്മുടെ പ്രഭാത ശീലങ്ങളാണെന്ന് പറയാം. രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നതോ തിരക്കിട്ട് ജോലികളിലേക്ക് ചാടുന്നതോ പലർക്കും പതിവാണ്. എന്നാൽ പ്രഭാത ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വരുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും. ആ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

1. രാവിലെ നേരത്തെ എഴുന്നേൽക്കാം

രാവിലെ സമയം തികയുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് ​ഗുണകരമാകുന്ന ഒരു മാർ​ഗ്ഗമാണിത്. രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ദിവസം ആരംഭിക്കാൻ കൂടുതൽ സമയം നൽകുന്നു. തിരക്കില്ലാതെ കാര്യങ്ങൾ പ്ലാൻ ചെയ്യാനും മാനസികമായി ശാന്തമാകാനും ഇത് സഹായിക്കും.

2. പോസിറ്റീവ് ചിന്തയോടെ ദിവസം തുടങ്ങാം

ഒരു ചെറിയ പ്രാർത്ഥന, ധ്യാനം (Meditation) അല്ലെങ്കിൽ ജീവിതത്തിൽ നന്ദി പറയേണ്ട മൂന്ന് കാര്യങ്ങൾ രാവിലെ തന്നെ ഓർക്കുക. ഇത് മനസ്സിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ സഹായിക്കും.

3. ഒരു ഗ്ലാസ് ചെറുചൂടുവെള്ളം

രാത്രി മുഴുവൻ ശരീരം ഡീഹൈഡ്രേറ്റ് ആയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈ​ഡ്രേറ്റ് ചെയ്യുകയും മെറ്റബോളിസം ഉണർത്തുകയും ചെയ്യുന്നു.

4. സ്ട്രെച്ചിങ് അല്ലെങ്കിൽ വ്യായാമം

വെള്ളം കുടിച്ച ശേഷം 5-10 മിനിറ്റ് സ്ട്രെച്ചിങ് അല്ലെങ്കിൽ ചെറിയ നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യാം. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

#morningroutine#lifestylehabits#healthtips

Post navigation

Previous: “രണ്ടുമൂന്ന് വർഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, രാജമൗലി ഇല്ലാതെ അത് സാധ്യമല്ലായിരുന്നു”; ബാഹുബലിക്ക് ശേഷമുള്ള കടുത്ത സമ്മർദ്ദത്തെക്കുറിച്ച് പ്രഭാസ്!
Next: അഞ്ച് ദിവസം തുടർച്ചയായ മഴ; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, നിങ്ങളുടെ ജില്ലയിലെ മഴ മുന്നറിയിപ്പ് അറിയാം

Related Stories

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

web_admin September 10, 2026 0
മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu