Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

കർക്കടകത്തിൽ പ്രതിരോധശേഷി കൂട്ടാൻ ‘ഔഷധക്കഞ്ഞി’; വീട്ടിൽ തയ്യാറാക്കാവുന്ന എളുപ്പവഴി

web admin July 2, 2026 1 minute read
Untitled-2-web

മലബാറിലെ കർക്കിടക ചികിത്സാരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രാദേശികമായി ലഭ്യമായ പച്ചമരുന്നുകൾ കൊണ്ട് തയ്യാറാക്കുന്നതുമായ ഔഷധക്കൂട്ടുകളാണ് കർക്കിടക മരുന്ന് അഥവാ ഔഷധക്കഞ്ഞി എന്നറിയപ്പെടുന്നത്. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനും, വാതരോഗങ്ങൾ തടയുന്നതിനുമായി തലമുറകളായി മലബാർ പ്രദേശങ്ങളിൽ ഈ ആയുർവേദ പാരമ്പര്യം പിന്തുടർന്നു വരുന്നു.

മഴയും തണുപ്പുമുള്ള കർക്കടക മാസത്തിൽ മലയാളികളുടെ പരമ്പരാഗത ആരോഗ്യ രഹസ്യങ്ങളിലൊന്നാണ് ഔഷധക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി. പച്ചമരുന്നുകളുടെ നീരും ഔഷധഗുണമുള്ള ഞവര അരിയും ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് ഉന്മേഷം നൽകാനും ഏറെ ഉത്തമമാണ്. ഇത് എങ്ങനെയെന്ന് നോക്കാം:

ആവശ്യമായ ചേരുവകൾ:

  • ഞവര അരി (തവിടു കളയാത്തത്): 100 ഗ്രാം

  • ഉലുവ, ആശാളി, ജീരകം: 5 ഗ്രാം വീതം

  • കാക്കവട്ട്: ഒന്നിന്റെ പകുതി

  • പശുവിൻ നെയ്യ്: അര സ്പൂൺ

  • തേങ്ങാപ്പാൽ, ഉപ്പ്: ആവശ്യത്തിന്

  • പച്ചമരുന്നുകൾ: മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ.


തയ്യാറാക്കുന്ന വിധം:

  1. മരുന്ന് നീര് തയ്യാറാക്കൽ: മുകളിൽ പറഞ്ഞിരിക്കുന്ന പച്ചമരുന്നുകൾ നന്നായി കഴുകി, തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

  2. വേവിച്ചെടുക്കൽ: എടുത്തുവെച്ചിരിക്കുന്ന പച്ചമരുന്ന് നീരിന്റെ ആറിരട്ടി അളവിൽ ഞവര അരി ഇട്ട് അതിലേക്ക് ആശാളി, ജീരകം, ഉലുവ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇത് ചെറുതീയിൽ വെച്ച് വേവിക്കുക.

  3. കാക്കവട്ട് ചേർക്കൽ: കഞ്ഞി പകുതി വേവാകുമ്പോൾ അരച്ചുവെച്ചിരിക്കുന്ന കാക്കവട്ട് ചേർത്ത് വീണ്ടും നന്നായി വേവിക്കുക.

  4. തേങ്ങാപ്പാൽ ചേർക്കൽ: അരി പൂർണ്ണമായി വെന്തു കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്ക്കാവുന്നതാണ്. (താല്പര്യമില്ലാത്തവർക്ക് തേങ്ങാപ്പാലും നെയ്യും ഒഴിവാക്കാവുന്നതാണ്).

  5. താളിക്കൽ: മറ്റൊരു പാത്രത്തിൽ അര സ്‌പൂൺ പശുവിൻ നെയ്യ് ചൂടാക്കി അതിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് കഞ്ഞിയിലേക്ക് ചേർക്കുക.

രുചികരവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ കർക്കടകക്കഞ്ഞി തയ്യാർ!

#karkkadakam#immunitybooster

Post navigation

Previous: മഴക്കാല രോഗങ്ങളെ പടിക്കുപുറത്താക്കാൻ ഒരു കപ്പ് ‘മുളക് രസം’; പ്രതിരോധശേഷി കൂട്ടാനുള്ള എളുപ്പവഴി
Next: സ്തനാർബുദം അകറ്റി നിർത്താം; തിരിച്ചറിയേണ്ട 3 വില്ലന്മാരും പ്രതിരോധിക്കാനുള്ള വഴികളും

Related Stories

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

web_admin September 10, 2026 0
മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 വഴികൾ

web_admin September 9, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu