Skip to content
HOTCAST MEDIA

HOTCAST MEDIA

Breaking News, Entertainment, Movies & Sports Updates

Primary Menu
  • Home
  • General
  • Local
  • National
  • International
  • Sports
  • Entertainment
  • Technology
  • Health
  • TOP STORIES

എ.ഐ ഉൾപ്പെടെ 22 പുതിയ വിഷയങ്ങൾ സിലബസിൽ; സൗദി സ്കൂളുകളിൽ വൻ മാറ്റങ്ങളോടെ പുതിയ അധ്യയന വർഷം

web_admin August 18, 2026 1 minute read
എ.ഐ ഉൾപ്പെടെ 22 പുതിയ വിഷയങ്ങൾ സിലബസിൽ; സൗദി സ്കൂളുകളിൽ വൻ മാറ്റങ്ങളോടെ പുതിയ അധ്യയന വർഷം

ദമ്മാം: സൗദി അറേബ്യയിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടെ 22 പുതിയ വിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുൻയാൻ അറിയിച്ചു.

പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെയാണ് ഈ പ്രധാന പ്രഖ്യാപനങ്ങൾ. എ.ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട 50 പുതിയ മൊഡ്യൂളുകളാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ, പ്രത്യേക കഴിവുകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അയ്യായിരത്തോളം അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകിത്തുടങ്ങി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കും.

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അധ്യാപകരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ മന്ത്രാലയത്തിന് കീഴിൽ രണ്ട് പ്രത്യേക ഉപദേശക സമിതികൾ രൂപീകരിക്കും. പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമായ 36 ലക്ഷം പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ “മൈ സ്കൂൾ” (My School) ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 500-ലധികം ഇ-ബുക്കുകളും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സേവനങ്ങളെയും ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന പുതിയ ഏകീകൃത ‘എഡ്യൂക്കേഷൻ പോർട്ടലിന്റെ’ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.

#SaudiArabia #SaudiEducation #AIinEducation #DammamNews #SaudiNews #GulfNews #EducationMinistry #NewSyllabus

Post navigation

Previous: നഗ്നരംഗത്തില്‍ അഭിനയിക്കാന്‍ ധൈര്യം തന്നത് ഭര്‍ത്താവ്; ‘അമ്പാജിപ്പേട്ട മാര്യേജ് ബാന്റി’ലൂടെ ശ്രദ്ധേയയായി നടി ശരണ്യാ പ്രദീപ്
Next: മലയാളത്തിലെ സൂപ്പർഹിറ്റ് ‘പ്രേമലു’ ഹിന്ദിയിലേക്ക്; ടീസർ പുറത്തിറങ്ങി, ചിത്രം ‘പ്രേം കീടാണു’

Related Stories

കുഞ്ഞുങ്ങളുടെ ഫീഡിങ് ബോട്ടിലിനെതിരെ മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

കുഞ്ഞുങ്ങളുടെ ഫീഡിങ് ബോട്ടിലിനെതിരെ മുന്നറിയിപ്പുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

web_admin September 10, 2026 0
സൗദിയിൽ മലയാളി ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കം: കൊല്ലം സ്വദേശിക്ക് കുത്തേറ്റു

സൗദിയിൽ മലയാളി ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കം: കൊല്ലം സ്വദേശിക്ക് കുത്തേറ്റു

web_admin September 4, 2026 0
യു.എ.ഇയിൽ സ്വർണവില കുതിച്ചുയരുന്നു; മൂന്ന് ദിവസത്തിനിടെ 24 കാരറ്റിന് ഗ്രാമിന് 10 ദിർഹം കൂടി

യു.എ.ഇയിൽ സ്വർണവില കുതിച്ചുയരുന്നു; മൂന്ന് ദിവസത്തിനിടെ 24 കാരറ്റിന് ഗ്രാമിന് 10 ദിർഹം കൂടി

web_admin September 3, 2026 0

You may have missed

മമ്മൂട്ടിയുടെ ‘പദയാത്ര’ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്

web_admin September 13, 2026 0
വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26-കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി; അപൂർവ രോഗാവസ്ഥയെന്ന് ഡോക്ടർമാർ

web_admin September 11, 2026 0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി പാറമ്പുഴ സ്വദേശി സതീശൻ

web_admin September 11, 2026 0
ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

web_admin September 11, 2026 0
  • About Us
Copyright © All rights reserved. hotcastmedia | MoreNews by AF themes.
HOTCAST MEDIALogo Header Menu