മസ്കത്ത്: മസ്കത്തിൽ നിന്ന് റിയാദിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ (Saudia). ഒക്ടോബർ 27 മുതൽ സർവീസ് ആരംഭിക്കാൻ സൗദിയക്ക് അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ആഴ്ചയിൽ മൂന്ന് സർവീസുകളാണ് സൗദിയ ഈ റൂട്ടിൽ നടത്തുക. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള വ്യോമ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ സർവീസുകൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയത്. പുതിയ സർവീസ് ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഏറെ ആശ്വാസകരമാകും.
