നമ്മുടെ ഒരു ദിവസത്തിന്റെ ഗതി തീരുമാനിക്കുന്നത് ഏറെക്കുറെ നമ്മുടെ പ്രഭാത ശീലങ്ങളാണെന്ന് പറയാം. രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നതോ തിരക്കിട്ട് ജോലികളിലേക്ക് ചാടുന്നതോ പലർക്കും പതിവാണ്. എന്നാൽ പ്രഭാത ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വരുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും. ആ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
1. രാവിലെ നേരത്തെ എഴുന്നേൽക്കാം
രാവിലെ സമയം തികയുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് ഗുണകരമാകുന്ന ഒരു മാർഗ്ഗമാണിത്. രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ദിവസം ആരംഭിക്കാൻ കൂടുതൽ സമയം നൽകുന്നു. തിരക്കില്ലാതെ കാര്യങ്ങൾ പ്ലാൻ ചെയ്യാനും മാനസികമായി ശാന്തമാകാനും ഇത് സഹായിക്കും.
2. പോസിറ്റീവ് ചിന്തയോടെ ദിവസം തുടങ്ങാം
ഒരു ചെറിയ പ്രാർത്ഥന, ധ്യാനം (Meditation) അല്ലെങ്കിൽ ജീവിതത്തിൽ നന്ദി പറയേണ്ട മൂന്ന് കാര്യങ്ങൾ രാവിലെ തന്നെ ഓർക്കുക. ഇത് മനസ്സിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ സഹായിക്കും.
3. ഒരു ഗ്ലാസ് ചെറുചൂടുവെള്ളം
രാത്രി മുഴുവൻ ശരീരം ഡീഹൈഡ്രേറ്റ് ആയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുകയും മെറ്റബോളിസം ഉണർത്തുകയും ചെയ്യുന്നു.
4. സ്ട്രെച്ചിങ് അല്ലെങ്കിൽ വ്യായാമം
വെള്ളം കുടിച്ച ശേഷം 5-10 മിനിറ്റ് സ്ട്രെച്ചിങ് അല്ലെങ്കിൽ ചെറിയ നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യാം. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
#morningroutine#lifestylehabits#healthtips
